സുപ്രീംകോടതിയിലെ പ്രതിസന്ധിയില്‍ പരിഹാരമായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍

സുപ്രീംകോടതിയിലെ പ്രതിസന്ധിയില്‍ പരിഹാരമായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് എ.ജി ഇക്കാര്യം പറഞ്ഞത്. ഉടന്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധി പരിഹരിച്ചുവെന്ന് കെ.കെ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ വാര്‍ത്താ സമ്മേളനം നടത്തിയ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താത്തതിനാല്‍ പ്രശ്‌നപരിഹാരമുണ്ടായില്ല.
കഴിഞ്ഞദിവസം രാവിലെ പതിവുള്ള ചായ സല്‍ക്കാരത്തിനിടെ സുപ്രീം കോടതി അഭിഭാഷകന്‍ ആര്‍.പി ലൂത്ര വിവാദവിഷയം ചീഫ് ജസ്റ്റിസു മുമ്പാകെ അവതരിപ്പിച്ചിരുന്നു.
സുപ്രീം കോടതിയെ തകര്‍ക്കാന്‍ ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ ചീഫ് ജസ്റ്റിസ് നടപടികള്‍ സ്വീകരിക്കണമെന്നും ലൂത്ര ആവശ്യപ്പെട്ടു. ഈ ആവശ്യം കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പുഞ്ചിരിച്ചെങ്കിലും മറുപടി ഒന്നും പറഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha




















