ട്വീറ്റ് ലൈക്ക് ചെയ്തു വിവാദത്തിൽ കുരുങ്ങി ശശിതരൂർ ; ഉടൻ കൊടുത്തു കിടിലൻ മറുപടി

കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വീറ്റ് ലൈക്ക് ചെയ്തതിന്റെ പേരിൽ വിവാദത്തിൽ പെട്ടിരിക്കുകയാണ്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യക്കെതിരെ നടത്തിയ ട്വീറ്റ് ലൈക്ക് ചെയ്തുവെന്നാണ് വിവാദം. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്ക് പാക് വിദേശകാര്യ മന്ത്രി ഖാജ എം ആസിഫ് നല്‍കിയ മറുപടി ട്വീറ്റ് തരൂര്‍ ലൈക്ക് ചെയ്തതാണ് വിവാദങ്ങൾക്ക് കാരണം. ബി.ജെ.പിയുടെ ഐ.ടി സെല്‍ മേധാവി അമിത് മാള്യവിയയാണ് വിവാദം ഉയര്‍ത്തിക്കൊണ്ട് വന്നത്. ഖാജ എം ആസിഫിന്റെ ട്വീറ്റ് തരൂര്‍ ലൈക്ക് ചെയ്തുവെന്ന സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് മാളവിയ രംഗത്തെത്തിയത്.
എന്നാല്‍ മാളവിയയുടെ ആരോപണം തരൂര്‍ നിഷേധിച്ചു. പിന്നീട് എടുക്കാന്‍ ആവശ്യമായ ട്വീറ്റുകള്‍ എളുപ്പത്തില്‍ എടുക്കുന്നതിന് ബുക്ക് മാര്‍ക്ക് സംവിധാനമായാണ് താന്‍ ലൈക്ക് ഉപയോഗിച്ചതെന്ന് തരൂര്‍ വ്യക്തമാക്കി. ഖാജ എം ആസിഫിന്റെ പ്രസ്താവനയ്ക്കുള്ള അംഗീകാരമായല്ല ലൈക്ക് എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ബുക്ക് മാര്‍ക്ക് സംവിധാനമായി ലൈക്ക് ഉപയോഗിക്കുന്നതിന് തെളിവായി 2013ലെ തന്റെ ഒരു ട്വീറ്റ് അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തു.
പിന്നാലെ പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് തരൂര്‍ മറുപടി നല്‍കുകയും ചെയ്തു. ഖാജ എം ആസിഫിന്റെ പ്രസ്താവന അസംബന്ധവും വിദേശകാര്യ മന്ത്രിക്ക് യോജിക്കാത്തതുമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha




















