യാത്രക്കാരെ പ്രതിസന്ധിയിലാക്കി ഇൻഡിഗോ പറന്നു; പെരുവഴിയിലായത് ബോര്‍ഡിങ് പാസ് കിട്ടിയ 14 യാത്രക്കാർ

14 യാത്രാക്കാര്‍ക്കാരെ പെരുവഴിയിലാക്കി ഇന്‍ഡിഗോ വിമാനം പറന്നുയർന്നു. ഇന്‍ഡിഗോയുടെ ഗോവ ഹൈദരാബാദ് വിമാനമാണ് പുറപ്പെടാന്‍ ഇരുപത്തഞ്ച് മിനിറ്റ് ബാക്കി നില്‍ക്കെ പുറപ്പെട്ടത്. ബോര്‍ഡിങ് പാസ് ലഭിച്ച 14 യാത്രാക്കാര്‍ക്കാണ് നേരത്തേ പുറപ്പെട്ടതിനാല്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയാതിരുന്നത്. ഗോവയില്‍ നിന്ന് 10.50ന് പോകേണ്ടിയിരുന്ന വിമാനം 25 മിനിറ്റ് നേരത്തേയാണ് മുന്നറിയിപ്പ് പോലും നല്‍കാതെ പുറപ്പെട്ടതെന്ന് യാത്രക്കാര്‍ പറയുന്നു. ബോര്‍ഡിങ്ങ് പാസ് എടുത്ത യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഉള്ളപ്പോഴാണ് ഇവരെക്കൂടാതെ വിമാനം പുറപ്പെട്ടത്. ഹൈദരാബാദില്‍ 12.05ന് എത്തേണ്ടിയിരുന്ന വിമാനം 11.40ന് തന്നെ എത്തി. എന്നാല്‍ 10.25നാണ് ബോര്‍ഡിങ് ഗേറ്റ് അടച്ചതെന്നും 10.33ന് മാത്രമാണ് യാത്രക്കാര്‍ ഗേറ്റില്‍ എത്തിയതെന്നുമാണ് ഇന്‍ഡിഗോ അധികൃതരുടെ വിശദീകരണം.
കയറാനുള്ള യാത്രക്കാര്‍ക്കായി നിരവധി തവണ അറിയിപ്പ് നല്‍കിയതിന് ശേഷമായിരുന്നു വിമാനം പുറപ്പെട്ടതെന്നാണ് ഇൻഡിഗോ അധികൃതർ പറയുന്നത്. ഇന്നലെ രാത്രി 10.50 ന് ഗോവയില്‍ നിന്ന് പുറപ്പെടേണ്ട വിമാനമാണ് 25 മിനിറ്റ് നേരത്തെ പുറപ്പെട്ടത്. ബോര്‍ഡിങ് പാസ് നല്‍കുമ്പോള്‍ നല്‍കിയ ഫോണ്‍നമ്പറുകളില്‍ നിരവധി തവണ വിളിച്ചിട്ടും പ്രതികരണം കിട്ടിയില്ലെന്ന് വിമാനക്കമ്പനി ന്യായീകരിക്കുന്നത്.
https://www.facebook.com/Malayalivartha




















