മിശ്രവിവാഹം ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുന്ന ഖാപ് പഞ്ചായത്ത് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

മിശ്രവിവാഹം ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുന്ന ഖാപ് പഞ്ചായത്ത് സംവിധാനം തീര്‍ത്തും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഇത്തരം ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ദുരഭിമാന കൊല സംബന്ധിച്ച കേസ് പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.
മിശ്ര വിവാഹം ചെയ്തു എന്ന കാരണം കൊണ്ട് ആരെയും കുറ്റക്കാരായി കാണാനാവില്ല. പ്രായപൂര്‍ത്തിയായ ആളിന് തനിക്ക് ഇഷ്ടമുള്ള പങ്കാളിയെ കണ്ടെത്താന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. അങ്ങനെ വിവാഹിതരാവുന്നവരെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha




















