മദ്യപിച്ചുകഴിഞ്ഞാൽ മകന്റെ മുഖത്ത് മൂത്രമൊഴിക്കും; ഇത് പതിവായപ്പോൾ...

മദ്യപിച്ചുകഴിഞ്ഞാൽ മകന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന അച്ഛനെ 27 കാരനായ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂർ രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ കെ. സെല്‍വരാജനെയാണ് മകന്‍ ദീപസ്വരൂപ് കുത്തി കൊന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ അച്ഛനും മകനും മാത്രമാണുള്ളത്. അമ്മ അമേരിക്കയിലുള്ള മകളുടെ അടുത്ത് പോയിരിക്കുകയായിരുന്നു. ഇവരുടെ രണ്ടുവീടുകള്‍ വാടകയ്ക്ക് കൊടുത്തതില്‍നിന്ന് കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു അച്ഛനും മകനും ജീവിച്ചിരുന്നത്.
രണ്ടുപ്പേരും ജോലിക്ക് പോകാറില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. രണ്ടുപ്പേരും തികഞ്ഞ മദ്യപാനികളായിരുന്നു. പല പ്രാവശ്യം മകന്‍ അച്ഛനെ വിലക്കിയിട്ടും ഇത് തുടർന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ മുഖത്ത് മൂത്രമൊഴിച്ച അച്ഛനുമായി ദീപസ്വരൂപ് വഴക്കാകുകയും പിന്നീട് കത്തിയെടുത്ത് കുത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha





















