Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ; ജസ്റ്റിസ് ചലമേശ്വറിന് സുഖമില്ലാത്തതിനാല്‍ ചര്‍ച്ച നാളെയാകും

17 JANUARY 2018 03:07 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതിയിലെ നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്നും ചീഫ് ജസ്റ്റിസ് നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്നും ആരോപിച്ച് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ച നടത്തി. ഇന്ന് ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭാഷണം. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. എല്ലാ പ്രതിസന്ധികളും പരിഹരിക്കാമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ് എന്നിവരോട് പറഞ്ഞു. പനിയായതിനാല്‍ ജസ്റ്റിസ് ജെ.ചലമേശ്വര്‍ വീട്ടില്‍ വിശ്രമത്തിലാണ്. അതിനാല്‍ വിശദമായ ചര്‍ച്ച നാളെയുണ്ടാകാനാണ് സാധ്യതയെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

ആരോപണം ഉന്നയിച്ച ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ചീഫ് ജസ്റ്റിസ് മാറ്റിയിരുന്നു. ഇതോടെ പ്രതിസന്ധി അതിരൂക്ഷമായിരുന്നു. എങ്ങനെ പരിഹരിക്കുമെന്ന് കേന്ദ്രസര്‍ക്കാരും രാഷ്ട്രീയനേതൃത്വവും ഉറ്റുനോക്കിയിരുന്നു. കഴിഞ്ഞ ദിവസം ചായകുടിക്കിടെ നടന്ന അനൗപചാരിക യോഗത്തില്‍ ജഡ്ജിമാര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് തനിക്ക് താഴെയുള്ള നാല് മുതിര്‍ന്ന ജഡ്ജിമാരെ ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഒഴിവാക്കിയത്. ജൂനിയര്‍ ജഡ്ജ് അരുണ്‍മിശ്ര, വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസ് ജെ.ചലമേശ്വര്‍ ഉള്‍പ്പെടെയുള്ളവരോട് ക്ഷുഭിതനായെന്നായിരുന്നു റിപ്പോര്‍ട്ട്. ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി ഉള്‍പ്പെടെയുള്ള സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പത്താം നമ്പര്‍ കോടതി ജഡ്ജായ അരുണ്‍ മിശ്രയെയാണ് ചുമതലപ്പെടുത്തിയത്. ഇതാണ് വിമത ശബ്ദം ഉയര്‍ത്തിയ നാല് ജഡ്ജിമാരെ പെട്ടെന്ന് പ്രകോപിപ്പിച്ചത്.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 4000 കേസുകള്‍ കേട്ട് റെക്കോഡിട്ട തന്നെ അപമാനിച്ചെന്ന് അരുണ്‍ മിശ്ര ആരോപിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് എല്‍.എച്ച് ദത്തുവിന്റെ കാലത്ത് സുപ്രധാന കേസുകള്‍ കേട്ടിരുന്ന എന്നെപ്പോലുള്ള ജഡ്ജുമാരെ സീനിയര്‍ ജഡ്ജിമാര്‍ മോശക്കാരാക്കി. സുപ്രീംകോടതിയില്‍ എല്ലാ ജഡ്ജിമാരും തുല്യരാണ്. പ്രധാന കേസുകള്‍ സീനിയര്‍ ജഡ്ജിമാര്‍ കേള്‍ക്കണമെന്ന് വാശിപിടിക്കരുത്. ജൂനിയറായ തന്നെ പോലെയുള്ളവരുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ് സീനിയര്‍ ജഡ്ജുമാരുടെ പ്രവര്‍ത്തിയെന്നും അരുണ്‍മിശ്ര ആരോപിച്ചു. തുടര്‍ന്ന് തങ്ങളുടെ ഭാഗം ജസ്റ്റിസ് ചലമേശ്വര്‍ വിശദീകരിക്കുന്നതിനിടെയാണ് വാക്കേറ്റമുണ്ടായത്. അതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ട് അരുണ്‍ മിശ്രയെ അനുനയിപ്പിക്കുകയായിരുന്നു. 

തര്‍ക്കത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച കോടതി നടപടികള്‍ 15 മിനിറ്റോളം വൈകിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം സുപ്രീംകോടതി വൃത്തങ്ങള്‍ നിഷേധിച്ചില്ല. പ്രശ്‌നം പരിഹരിച്ചെന്ന് ആദ്യം അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍വ്യക്തമാക്കിയെങ്കിലും പിന്നീട് അദ്ദേഹം തിരുത്തിയിരുന്നു. രണ്ട് കോടതികളിലെ നടപടികള്‍ നിര്‍ത്തിവെച്ച് നാല് ജഡ്ജിമാര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാധ്യമങ്ങളെ കാണാനെത്തിയത്. രാജ്യത്തിന്റെ നിയമചരിത്രത്തിലെ അസാധാരണസംഭവമായിരുന്നു അത്. കോടതിയിലെ പലകാര്യങ്ങളും ശരീയായ രീതിയിലല്ല നടക്കുന്നതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ട് മാസം മുമ്പ് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയെന്നും പക്ഷെ, പരിഹാരമായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വീണ്ടും കണ്ടെങ്കിലും ഒന്നും നടന്നില്ല. തുടര്‍ന്നാണ് മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. ഇത് ഒട്ടും സന്തോഷത്തോടെയല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ബി.എച്ച് ലോയ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പൊതുതാല്‍പര്യ ഹര്‍ജി ജൂനിയറായ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതാണ് സീനിയര്‍ ജഡ്ജിമാരായ ചലമേശ്വറിനെയും കുര്യന്‍ ജോസഫിനെയും മദന്‍ ബി ലോക്കൂറിനെയും രഞ്ചന്‍ ഗോഗോയിയെയും ചൊടിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (23 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (32 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (49 minutes ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (9 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (10 hours ago)

Malayali Vartha Recommends