സ്കൂളിലെ ശുചിമുറിക്കുള്ളിൽ വച്ച് പെണ്‍കുട്ടി ആണ്‍കുട്ടിയെ കുത്തി വീഴ്ത്തി; കുത്തേറ്റ ഒന്നാം ക്ലാസുകാരന്‍ ഗുരുതരാവ്സഥയില്‍

ലക്നൗവിലെ സ്വകാര്യ സ്കൂളില്‍ പെണ്‍കുട്ടി ഒന്നാംക്ലാസുകാരനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. സ്കൂളിലുണ്ടായ ആക്രമണത്തില്‍ ആറു വയസ്സുകാരന്റെ വയറിലും നെഞ്ചിലും മാരകമായി മുറിവേറ്റ് ഗുരുതരാവസ്ഥയിലാണ്. . ഹൃദിക് ശര്‍മ്മ എന്ന ഒന്നാം ക്ലാസുകാരനാണ് പരുക്കേറ്റത്. ത്രിവേണി നഗറിലെ ബ്രൈറ്റ്ലാന്‍ഡ് സ്കൂളിലെ ശുചിമുറിക്കുള്ളില്‍ വെച്ചാണ് സംഭവം.
ഇതേ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ശൗചാലയത്തില്‍ കൊണ്ടുപോയി കത്തി കൊണ്ട് കുത്തിയതായാണ് ഹൃദിക് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഹൃദികിന്റെ മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാരക ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
രാവിലെ 10.10 ന് സ്കൂളിലെ അധ്യാപകരും കുട്ടികളും അസംബ്ലിളിയില്‍ പങ്കെടുക്കാനായി പോയിരുന്നു. ഈ സമയത്ത് കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ചാതായാണ് സ്കൂളിലെ പ്രധാനാധ്യാപകന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അസംബ്ലിക്ക് പോകാന്‍ നോക്കുമ്പോള്‍ പെണ്‍കുട്ടിവന്ന് അധ്യാപിക വിളിക്കുന്നതായും കൂടെച്ചെല്ലാന്‍ പറഞ്ഞു എന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ശൗചാലയത്തിലേക്ക് കൊണ്ടുപോയി വാതില്‍ അടച്ച് കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചാതായും കുട്ടി പറഞ്ഞു. കുട്ടി നല്‍കിയ മൊഴി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha





















