തീറ്റ മത്സരത്തിനിടയിൽ ഇഡലി തൊണ്ടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

തമിഴ് നാട്ടിൽ പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തിനിടയിൽ ഇഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പുതകോട്ടെ സ്വദേശി എസ് ചിന്നതമ്പിയാണ് ഇഡലി തൊണ്ടയില്‍ കുടുങ്ങി മരിച്ചത്.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ആഘോഷങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും തീറ്റ മത്സരവും നടത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മുളക്, പാവയ്ക്ക എന്നിവയായിരുന്നു തീറ്റ മത്സരത്തിന്. പക്ഷേ മത്സരാര്‍ത്ഥികള്‍ കുറഞ്ഞു വരുന്നതിനാല്‍ ഇത്തവണ ഇഡലിയാക്കുകയായിരുന്നു.
3 മിനിറ്റിനുള്ളില്‍ വെള്ളം കുടിക്കാതെ ഏറ്റവും കൂടുല്‍ ഇഡലി കഴിക്കുന്നയാള്‍ വിജയിയാകുമെന്നതായിരുന്നു നിയമം. 12ഓളം ഇഡലി ചിന്നതമ്പി കഴിച്ചിരുന്നു. വെള്ളം കുടിക്കാതിരുന്നതിനാലും വേഗം കൂടിയതിനാലും പെട്ടെന്ന് ഇഡലി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. അസ്വസ്ഥത കാണിച്ച ഇദ്ദേഹത്തെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാചക തൊഴിലാളിയാണ് ഇദ്ദേഹം.
https://www.facebook.com/Malayalivartha





















