അഞ്ചേക്കര്‍ ഭൂമി വീതം ദളിതര്‍ക്ക് നല്‍കണം; ജിഗ്നേഷ് മേവാനി

അഞ്ചേക്കര്‍ ഭൂമി വീതം ദളിതര്‍ക്ക് നല്‍കണമെന്ന് ദളിത് ആക്ടിവിസ്റ്റും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. തെലങ്കാനയിലെ ദളിത് നേതാവ് മന്ദക്രിഷ്ണ മഡിഗയെ ജയിലിൽ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 70 ശതമാനം ദളിതരും സ്വന്തമായി ഭൂമിയില്ലാത്തവരാണെന്നും അവര്‍ക്ക് അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നുമാണ് മേവാനി ആവശ്യപ്പെട്ടത്.
മഡിഗയെ അറസ്റ്റ് ചെയ്ത് ജയിലലടച്ചിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മേവാനി പറഞ്ഞു. മഡിഗയെ എത്രയും പെട്ടെന്ന് ജയിൽ മോചിതനാക്കണമെന്ന് മേവാനി തെലങ്കാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഡിഗ സംവരണ പോരാട്ട സമിതി നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് മന്ദക്രിഷ്ണ മഡിഗ അറസ്റ്റിലായത്. ദളിത് ഉന്നമനത്തിനായി മന്ദക്രിഷ്ണ മഡിഗയേപ്പോലെ സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് ദേശീയ തലത്തില്‍ സഖ്യമുണ്ടാക്കുമെന്നും മേവാനി പറഞ്ഞു.
https://www.facebook.com/Malayalivartha





















