മോഷണസംഘത്തെ പിടികൂടുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം

മോഷണസംഘത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. മാധവ് ഭരദ്വാജ് എന്ന കുട്ടിയ്ക്കാണ് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റ മാധവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഷണസംഘത്തിന് നേര്‍ക്ക് വെടിവയ്പ്പ് നടത്തുന്നതിനിടെയാണ് അടുത്തവീട്ടില്‍ സുഹൃത്തിനൊപ്പം കളിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന മാധവിന് വെടിയേറ്റത്.
വെടിവയ്പ്പ് നടത്തിയെങ്കിലും പൊലീസിന് മോഷണസംഘത്തെ പിടികൂടാന്‍ കഴിഞ്ഞില്ല. പൊലീസിനെ വെട്ടിച്ച് അവര്‍ കടന്നുകളഞ്ഞു. എന്നാല്‍ പൊലീസിന്റെ വെടിയേറ്റല്ല മോഷ്ടാക്കളുടെ വെടിയാണ് കുട്ടിയ്ക്കേറ്റത് എന്നായിരുന്നു പോലീസിന്റെ ഭാഷ്യം. എന്നാല്‍ ഇക്കാര്യം പ്രദേശവാസികള്‍ തള്ളിക്കളഞ്ഞു
https://www.facebook.com/Malayalivartha





















