ഞാൻ മോദി വിരുദ്ധനല്ല; മോദിയെയും അമിത് ഷായെയും ഹിന്ദുക്കളായി കണക്കാക്കാന്‍ കഴിയില്ല; ഹിന്ദുക്കള്‍ ഒരിക്കലും കൊലയ്ക്ക് കൂട്ടു നിൽക്കാറില്ലെന്നും പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, അമിത്ഷായേയും ഹിന്ദുക്കളായി കണക്കാക്കാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ്. ഞാന്‍ മോദി വിരുദ്ധനോ, അമിത്ഷാ വിരുദ്ധനോ, അതോ ഹെഗ്ഡെ വിരുദ്ധനുമല്ല. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ മോദിയെ അനുകൂലിക്കുന്നവർ ആ മരണം ആഘോഷിച്ചു. എന്നാൽ ഹിന്ദുക്കള്‍ ഒരിക്കലും കൊലയ്ക്ക് കൂട്ടു നിൽക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്മാവത് സിനിമയെ എതിർക്കുന്നതിനെയും പ്രകാശ് രാജ് വിമർശിച്ചു. സെൻസർ ബോർഡ് പരിശോധനക്ക് ശേഷവും സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം മുമ്പ് കര്‍ണാടകയില്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിക്കു ശേഷം വേദിയിലും പരിസരത്തും ബിജെപിയുടെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചിരുന്നു. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയ്ക്കെതിരെ പ്രകാശ് രാജ് നടത്തിയ പരാമര്‍ശങ്ങളാണ് ബി ജെ പി യുവമോര്‍ച്ച പ്രവര്‍ത്തകരെ പ്രതിഷേധത്തിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha





















