ഹരിയാനയില്‍ വീണ്ടും ലൈംഗീക പീഡനം

ഹരിയാനയില്‍ നിന്നും വീണ്ടും ഇരുപതുകാരിയെ വീടിനുള്ളില്‍ കൂട്ട ലൈംഗീക പീഡനത്തിനിരയായതായി റിപ്പോര്‍ട്ട്. ഫത്തേഹാബാദിലെ ഭുതന്‍ ഗ്രാമത്തിലാണ് സംഭവം. രണ്ട് യുവാക്കള്‍ക്കെതിരെയാണ് ഇരയുടെ മൊഴി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെ തുടര്‍ന്ന് ഐ ജി ലെവലിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. 10, 1090 എന്നീ നമ്ബറുകളിലേയ്ക്ക് ഡയല്‍ ചെയ്താല്‍ പോലീസിന്റെ സഹായം ഉടനടി ലഭ്യമാകും.
https://www.facebook.com/Malayalivartha





















