ഗോവയില്‍ അമോണിയ വാതകം കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞു സമീപപ്രദേശത്തെ കുടുംബങ്ങളെ ഒഴിപ്പിച്ചു

ഗോവയില്‍ അമോണിയ വാതകം കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് നൂറിലധികം കുടുംബങ്ങളെ ഒഴിപ്പിച്ചു. പനാജിവാസ്‌കോ സിറ്റി ഹൈവേയില്‍ ഇന്നു പുലര്‍ച്ചെ 2.45നാണ് ടാങ്കര്‍ മറിഞ്ഞത്.
അപകടത്തെ തുടര്‍ന്ന് ടാങ്കറില്‍നിന്ന് ചോര്‍ന്ന വാതകം പ്രദേശത്ത് പടരുകയായിരുന്നു.
ഉടന്‍തന്നെ സമീപപ്രദേശത്തെ വീടുകളില്‍നിന്ന് ആളുകളെ പോലീസ് ഒഴിപ്പിച്ചു. വിഷവാതകം നിര്‍വീര്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha





















