സുപ്രീം കോടതിയിലെ വാർത്തകൾ ചോരുന്നതിൽ ജഡ്ജിമാർക്ക് കടുത്ത അതൃപ്തി ; ചീഫ് ജസ്റ്റിസിന് പരാതി നൽകി

രാജ്യത്തെ പരമോന്നത നീതിപീഠത്തെ സംബന്ധിച്ച വാർത്തകൾ ചോരുന്നതായി പരാതി. സുപ്രീം കോടതിയിലെ വാർത്തകൾ ചോരുന്നതിൽ ജഡ്ജിമാർ കടുത്ത അതൃപ്തി അറിയിച്ചു. നിരവധി ജഡ്ജിമാർ ചീഫ് ജസ്റ്റിസിനോട് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി ഉന്നയിച്ചു. ജഡ്ജിമാരുടെ യോഗങ്ങളിലെ വിവരങ്ങൾ പോലും ചോരുന്നു എന്നാണ് പരാതി. ഇ കാരണത്താൽ കോടതിക്കുള്ളിലെ നടപടി ക്രമങ്ങൾക്ക് സുതാര്യത നഷ്ടമാകുന്നുവെന്ന് ജഡ്ജിമാർ ചൂണ്ടിക്കാണിക്കുന്നു .
അതെ സമയം എതിർപ്പുന്നയിച്ച ജഡ്ജിമാരുടെ ആവശ്യങ്ങളിൽ ചീഫ് ജസ്റ്റിസിൻറെ തീരുമാനം അടുത്തയാഴ്ച ഉണ്ടാകും. ചീഫ് ജസ്റ്റിസ് വാർത്താസമ്മേളനം വിളിച്ച് ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കണമെന്നും നാല് ജഡ്ജിമാർ ആവശ്യപ്പെട്ടു. എന്നാൽ ജഡ്ജിമാരുടെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിക്കില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha





















