മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിനെതിരെ പാകിസ്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യു.എസ്

ഹാഫിസ് സഈദിനെതിരെ കേസുകളില്ലെന്നാണ് പാകിസ്താന്‍ സര്‍ക്കാറിന്റെ വാദം. കഴിഞ്ഞ ആഴ്ചകളില്‍ അയാളെ കുറിച്ച് നാം ചര്‍ച്ച ചെയ്തതാണ്. വിദേശ ഭീകര സംഘടനയുടെ ഭാഗമാണ് ഹാഫിസ് സഈദ്. 2008 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയാണ് അയാളെന്നും യു.എസ് ഔദ്യോഗിക വക്താവ് ഹെതര്‍ നേര്‍ട്ട് പറഞ്ഞു.
ഹാഫിസ് സഈദിനെതിരെ നടപടി എടുക്കാനാവില്ല, കാരണം അദ്ദേഹത്തിനെതിരെ കേസില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് യു.എസ് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha





















