ദിവസവും കഴിക്കുന്നത് ഒരു കിലോ മണ്ണ് ; വിചിത്രമായ ശീലത്തിന് പിന്നിലെ കാരണം ...

മനുഷ്യ ജീവിതത്തിലെ വളരെ മോശപ്പെട്ട ഒരു അവസ്ഥയാണ് ദാരിദ്ര്യം. വിശപ്പടക്കാൻ എന്തും കിട്ടിയാൽ കഴിക്കുന്ന ഒരു അവസ്ഥ. ആ ഒരു അവസ്ഥയിൽ മണ്ണ് ഭക്ഷിക്കുക എന്നത് ദയനീയമായ അവസ്ഥ തന്നെയാണ്. എന്നാൽ മണ്ണ് തിന്നുക എന്നത് ഒരു ശീലമായി മാറിയാലോ. അത്തരത്തില്‍ വ്യത്യസ്തനാണ് ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ സാഹെബ് ഗഞ്ച് ജില്ലയിലെ കറു പാസ്വാന്‍ എന്ന മനുഷ്യന്‍.
99 വയസ്സുള്ള കറു 11 വയസ്സുള്ളപ്പോള്‍ മുതല്‍ ദാരിദ്ര്യം കാരണം മണ്ണ് കഴിക്കാന്‍ തുടങ്ങിയതാണ്. ആദ്യം മരിക്കാനായി ആയിരുന്നു മണ്ണ് കഴിച്ചത്. എന്നാല്‍ അതിപ്പോൾ ഒരു ശീലമായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും ഇദ്ദേഹം കഴിക്കുന്നത് ഒരു കിലോ മണ്ണാണ്.
എന്നാല്‍ അച്ഛന്റെ ഈ സ്വാഭാവം കുടുംബാംഗങ്ങള്‍ പല തവണ തടയാന്‍ ശ്രമിച്ചതാണെന്നും അതിന് ഫലമുണ്ടായില്ലെന്നും കറുവിന്റെ മകന്‍ സിയ രാം പാസ്വാന്‍ പറഞ്ഞു. മാത്രമല്ല ഈ സ്വാഭാവത്തിന്റെ പേരില്‍ ഇദ്ദേഹത്തിന് ബീഹാര്‍ സബോര്‍ കൃഷി വിദ്യാലയ എന്ന പേരില്‍ 2015-ല്‍ അവാര്‍ഡും നല്‍കിയിട്ടുണ്ട്. ഇ ത്രയും വിചിത്രമായ ശീലമുണ്ടായതിനുശേഷവും കറു പൂര്‍ണ്ണ ആരോഗ്യവാനായാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ തന്റെ മണ്ണ് തിന്നുന്ന ശീലം ഉപേക്ഷിക്കാൻ ഇയാൾ തയ്യാറല്ല.
https://www.facebook.com/Malayalivartha





















