മൻ കി ബാത്തിന് നിർദ്ദേശങ്ങളുമായി രാഹുൽ ഗാന്ധി; രാജ്യത്തെ തൊഴിലില്ലായ്മപറ്റി പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി

പ്രധാമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ചോദ്യങ്ങളുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി.മന്‍ കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയായാണ് രാഹുലിന്റെ ചോദ്യങ്ങൾ. ജനുവരി 28 ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന 2018 ലെ ആദ്യ മന്‍ കി ബാത്ത് പരിപാടിയിലേക്ക് ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
മൂന്ന് വിഷയങ്ങളില്‍ മന്‍ കി ബാത്തിലൂടെ നിലപാട് വ്യക്തമാക്കണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടത് . രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലാമിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ വിഷയങ്ങളിലാളാണവ. ഈ വിഷയങ്ങളിലടക്കം പ്രധനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി നേരത്തെ രാഹുൽ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha





















