പാകിസ്താന് വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം പാക് ഡെപ്യൂട്ടി ഹൈകമീഷണര്‍ സയ്യിദ് ഹൈദര്‍ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി
പാകിസ്താന് സൈന്യം അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പാക് ഡെപ്യൂട്ടി ഹൈകമീഷണര്‍ സയ്യിദ് ഹൈദര്‍ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. മന്ത്രാലയത്തില്‍ പാകിസ്താന് ഡിവിഷനിലെ ജോയന്റ് സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത്.സിവിലിയന്മാരെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തുന്ന ആക്രമണങ്ങളെ അതിഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘിച്ചെന്നാരോപിച്ച് ഇസ്ലാമാബാദില് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈകമീഷണര്‍ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തി പാകിസ്താന് പ്രതിഷേധം അറിയിച്ചു.
https://www.facebook.com/Malayalivartha