പശ്ചിമബംഗാളില്‍ ബസ്സപകടം ഏഴ് മരണം, ഇരുപതോളം പേര്‍ക്ക് പരിക്ക്
പശ്ചിമബംഗാളിലെ ബല്ദംഗയിലുണ്ടായ ബസ് അപകടത്തില്‍ ഏഴ് പേര് മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. അംതാലയില്നിന്നു ബര്ഹാംപൂരിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡില്‍നിന്നു തെന്നി മാറിയശേഷം മറിയുകയായിരുന്നു.
പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്നും പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha