ഊബറും റെയില്‍വേയുമായി കൈകോര്‍ക്കുന്നു ; ഓണ്‍ലൈന്‍ ബുക്കിങ്ങിന് സഹായിക്കും
യാത്രക്കാർക്ക് സന്തോഷവാർത്തയായി ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഊബറും ഇന്ത്യൻ റെയില്‍വേയും തമ്മില്‍ കൈകോര്‍ക്കുന്നു. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനില്‍നിന്നാണ് പദ്ധതി ആരംഭിക്കുന്നത്. യാത്ര ബുക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് യൂബര്‍ റെയില്‍വെ സ്റ്റേഷനമുകളില് ബുക്കിംഗ് സൗകര്യമൊരുക്കും.
നിലവില്‍ ഹൗറ സ്റ്റേഷനില്‍ ആഴ്ചയില്‍ 8000 തവണ യാത്രക്കാര്‍ യൂബര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുതിയ സേവനം ഒരുക്കുന്നതുവഴി കൂടുതല്‍ ആളുകള്‍ യൂബര്‍ ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും കൊല്‍ക്കത്തയിലെ യൂബര്‍ ജനറല്‍ മാനേജര്‍ അര്പിത് മന്ത്ര വ്യക്തമാക്കി. പല പൊതുമേല സ്ഥാപനങ്ങളുമായും തങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും റെയില്‍വെയുമായി ചേര്‍ന്നുള്ള പദ്ധതി വിജയകരമാകുമെന്നും അര്പിത് മന്ത്ര പറഞ്ഞു.
https://www.facebook.com/Malayalivartha