ബംഗളൂരുവിലെ ബെലന്ദര്‍ തടാകത്തില്‍ വന്‍ തീപിടുത്തം, തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ബംഗളൂരുവിലെ ബെലന്ദുര്‍ തടാകത്തില്‍ വന്‍ തീപിടിത്തം. നഗരത്തിലെ ഭൂഗിഭാഗം മാലിന്യവും പേറുന്നത് ബെലന്ദുര്‍ തടാകത്തിലാണ്. സംഭവത്തെ തുടര്‍ന്ന് അയ്യായിരത്തോളം സൈനികരുടെ നേതൃത്തില്‍ തീയണയ്ക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്.
തടാകത്തോട് ചേര്‍ന്നാണ് ജനവാസ മേഖലയെന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് തീയണക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. എങ്ങിനെയാണ് തീപിടിത്തമുണ്ടായതെന്ന കൃത്യമായ വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ പ്രദേശത്തിനടുത്തുള്ള ഫാക്ടറികളില്‍ നിന്ന് തടാകത്തിലേക്കെത്തുന്ന രാസമാലിന്യങ്ങളുടെ പ്രവര്‍ത്തനമാകാം തീപിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
പതിനായിരത്തിലധികം ഏക്കര്‍ വിസ്തീര്‍ണമുള്ള തടാകത്തിന്റെ 60ശതമാനവും ഇന്ന് മലീമസമാണ്. ഒരു കാലത്ത് ബംഗളൂരു നഗരത്തിന്റെ പ്രൗഢിയുടെ പ്രതീകമായിരുന്ന ബെലന്ദുര്‍ തടാകത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതികള്‍ നിരവധി ആവിഷ്‌കരിച്ചിരുന്നെങ്കിലും നഗരസഭയുടെ മെല്ലെപ്പോക്കിനെ തുടര്‍ന്ന് ചുവപ്പ് നാടയില്‍ കുരുങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha





















