'കുരങ്ങില്‍ നിന്ന് മനുഷ്യനുണ്ടാകുന്നത് ആരും കണ്ടിട്ടില്ല' !;ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്

ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. കുരങ്ങില്‍ നിന്ന് മനുഷ്യന്‍ പരിണാമപ്പെടുന്നത് കണ്ടതായി പൂര്‍വികരൊന്നും പറഞ്ഞിട്ടില്ല. അതിനാല്‍ തെറ്റായ സിദ്ധാന്തം സ്‌കൂള്‍, കോളജ് സിലബസുകളില്‍ നിന്ന് എടുത്തുമാറ്റണമെന്നും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രിയായ സിംഗ് പറഞ്ഞു. അഖിലേന്ത്യാ വൈദിക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി ഔറംഗാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കുരങ്ങ് മനുഷ്യനായി മാറുന്നത് നമ്മുടെ പൂര്‍വികരാരും കണ്ടിട്ടില്ല. അതേക്കുറിച്ച് പരാമര്‍ശിക്കുന്ന പുസ്തകങ്ങളും നാമാരും വായിച്ചിട്ടില്ല. അതിനാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണ്. അത് സ്‌കൂള്‍ കോളജ് സിലബസുകളില്‍ നിന്നും എടുത്തുമാറ്റണം-കേന്ദ്രമന്ത്രി പറഞ്ഞു. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. ഐ.പി.എസ് ഉപേക്ഷിച്ചാണ് സത്യപാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്.

https://www.facebook.com/Malayalivartha





















