ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടിത്തം: പത്ത് പേര്‍ മരിച്ചു

ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ പത്തു പേര്‍ വെന്തുമരിച്ചു. വടക്കന്‍ ദല്‍ഹിയിലെ ബവാന വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്. വൈകുന്നേരം 6.20 ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഫാക്ടറിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha





















