കാബൂളിലെ ഹോട്ടലിൽ നാലംഗ സംഘത്തിന്റെ വെടിവയ്പ്; സംഭവത്തിൽ ഹോട്ടല്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പരിക്ക്

കാബൂളിലെ ആഢംബര ഹോട്ടലായ ഇന്റർകോണ്ടിനന്റിൽ ആയുധധാരികളായ നാലംഗസംഘത്തിന്റെ വെടിവയ്പ്. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാർക്കും അതിഥികളും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. നാലംഗസംഘം ഹോട്ടലിൽ അതിക്രമിച്ച് കടക്കുകയായിരുന്നു.
ആയുധധാരികളിൽ രണ്ട് പേരെ പ്രത്യേക സേന വധിച്ചതായി ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. രണ്ട് അക്രമികളെ കീഴ്പ്പെടുത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ അക്രമികള്‍ ഹോട്ടലിനുള്ളില്‍ കടന്ന് താമസക്കാര്‍ക്കു നേര്‍ക്കു നിറയൊഴിക്കുകയായിരുന്നു. അഞ്ച് നില കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ അക്രമി തീയിടുകയും ചെയ്തു. ഇതേത്തുടർന്നു കെട്ടിടം വളഞ്ഞ സേന ഹോട്ടലിലെ ഹെലിപാഡിലുടെ അകത്ത് പ്രവേശിച്ച് ഭീകരരെ നേരിടുകയായിരുന്നു.
https://www.facebook.com/Malayalivartha





















