അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി മുറിയില്‍ ചെന്ന് വെടിവച്ച് കൊന്നു

അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്നാണ് പ്രഥമാധ്യാപികയ്ക്ക് ദാരുണാന്ത്യം. വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് പ്രിന്‍സിപ്പാള്‍ കൊല്ലപ്പെട്ടു. ഹരിയാനയിലെ യമുനാനഗറിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് പ്രിന്‍സിപ്പാള്‍ റിതു ചബ്രയാണ് കൊല്ലപ്പെട്ടത്. അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്നാണ് പ്രഥമാധ്യാപികയ്ക്ക് നേരെ വെടിവച്ച് കൊന്നത്.
രാവിലെ 11.30നും 12നും ഇടയിലാണ് സംഭവം. മുറിയില്‍ അതിക്രമിച്ച് കയറിയ വിദ്യാര്‍ത്ഥി അധ്യാപികയ്ക്ക് നേരെ നാലു വട്ടം നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റ് ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഹാജര്‍ കുറവായതിനാലും മോശം പെരുമാറ്റത്തെ തുടര്‍ന്നും വിദ്യാര്‍ഥിക്കെതിരെ അധ്യാപിക നടപടിയെടുത്തിരുന്നു. പണമിടപാടുകാരനായ അച്ഛന്‍ ഉപയോഗിച്ചിരുന്ന തോക്ക് കൈയ്യില്‍ കരുതി മുറിയിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് രാജ്യ തലസ്ഥാനത്തെ റയാന്‍ സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥി രണ്ടാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്നത് വലിയ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha






















