തെരുവുനായയുടെ കടിയേറ്റ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

തെരുവുനായയുടെ കടിയേറ്റ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ അമര്‍ക്കോട്ട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉത്തര്‍പ്രദേശില്‍ നിന്നും കുടിയേറിയ തൊഴിലാളിയുടെ മകനായ വിക്കി (5) ആണ് മരിച്ചത്. തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കഴുത്തിലും തലയിലും ഉദരത്തിലുമെല്ലാം ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ കുടുംബത്തിന് പ്രാദേശിക ഭരണകൂടം 20,000 രൂപ അടിയന്തിര സഹായം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















