ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ ജവാന് മരിച്ചു
ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ പരിക്കേറ്റ ജവാന് മരിച്ചു. ചന്ദന്‍ കുമാര്‍ റായ് ആണ് മരിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഉണ്ടായ പാക് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കഴിഞ്ഞ ദിവസം അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന് നടത്തിയ വെടിവയ്പിലും ഷെല്ലാക്രമണത്തിലുമാണ് സൈനികനു പരിക്കേറ്റത്.
കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ നൂറിലധികം തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
https://www.facebook.com/Malayalivartha