വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു; വാക്കേറ്റം കയ്യേറ്റത്തിൽ കലാശിച്ചപ്പോൾ...
വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയാതതിനപേരിൽ വാക്കുതര്‍ക്കമുണ്ടായി. വാക്ക് തർക്കം കയ്യേറ്റമായപ്പോൾ യുവാവ് അടിയേറ്റ് മരിച്ചു. പുണയിലെ കൊന്ധാവയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രിയാണ് കാര്‍ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ടെക്കിയെ എന്‍.ബി ബാട്ടിവാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ശ്രീഗണേഷ് റസ്കാര്, യോഗേഷ് കഡവേ, വിക്രം ഭോംബെ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ട്രാന്‍സ്പോര്‍ട്ട് ബിസിനസുകാരനായ ശ്രീഗണേഷ് വീടിന് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബാട്ടിവാലയുമായി നേരത്തേയും തര്‍ക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ശ്രീഗണേഷിന്റെ ഡ്രൈവറുമായി വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുമ്പ് ദണ്ഡുകളുപയോഗിച്ച് മൂവരും ബാട്ടിവാലയെ അടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha