തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു
തമിഴ്നാട്ടിലെ ശ്രീ വില്ലിപുത്തൂരിലുണ്ടായ വാഹന അപകടത്തില്‍ കൊല്ലം കൊല്ലൂര്‍ വിളപള്ളിമുക്ക് സ്വദേശികളായ രണ്ട് പേര് മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കയ്യാലക്കല്‍ ആസാദ് നഗര്‍ 119 ഷാനവാസ് മന്‍സിലില്‍ അബ്ദുല്‍ റഹിം 55, കൊല്ലൂര്‍വിള സ്വദേശി അബ്ദുല്‍ റ ഹുമാന്‍ 60 എന്നിവരാണ് മരിച്ചത്. സലിം, കരീം എന്നിവരാണ് പരിക്കേറ്റ മധുരയിലെ ആശുപത്രിയിലുള്ളത്.
തമിഴ്നാട്ടിലെ നാഗൂരില്‍ തീര്‍ത്ഥാടനത്തിന് പോയി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha