നമ്മളെ ശിലായുഗത്തിലേക്ക് നയിച്ച് ചില മനുഷ്യര്‍ ആള്‍ക്കുരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്; കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് നടൻ പ്രകാശ് രാജ്
ഡാർവിന്റെ ഈ പരിണാമ സിദ്ധാന്തം തെറ്റാണെന്ന വാദവുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് രംഗത്തെത്തിയിരുന്നു. കുരങ്ങൻ മനുഷ്യനാവുന്നത് ആരും കണ്ടിട്ടില്ലാത്തതിനാൽ ഡാർവിന്റെ പരിണാമ സിദ്ധാന്തം അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലെയും കോളജുകളിലെയും പാഠ്യപദ്ധതിയില്‍ നിന്നും ഇത് മാറ്റേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സത്യപാല്‍ സിംഗിന്റെ ഈ പ്രസ്താവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് നടൻ പരിഹസിച്ചത്. നമ്മുടെ പൂര്‍വ്വികര്‍ ഒരു ആള്‍ക്കുരങ്ങ് മനുഷ്യനായത് കണ്ടിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി പറയുന്നതെന്നും പക്ഷേ സര്, അതിന്റെ വിപരീതമായ അവസ്ഥയ്ക്കാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന കാര്യം അങ്ങേയ്ക്ക് നിഷേധിക്കാന്‍ പറ്റുമോ എന്നും പ്രകാശ് രാജ് ചോദിക്കുന്നു. ചരിത്രം കുഴിച്ചെടുത്തും നമ്മളെയെല്ലാം ശിലായുഗത്തിലേക്ക് നയിച്ചും ചില മനുഷ്യര്‍ ആള്‍ക്കുരങ്ങായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
https://www.facebook.com/Malayalivartha