ആഗ്രഹം പറഞ്ഞാൽ കുപ്പിക്കുള്ളിലെ ഭൂതം സാധിച്ചു തരും...വില പത്ത് ലക്ഷം മാത്രം!!
ഏത് ആഗ്രഹവും സാധിച്ചു തരുന്ന ഭൂതം കുപ്പിക്കുള്ളിലുണ്ടെന്ന് പറഞ്ഞ് കൊൽക്കത്തയിൽ ആളുകളെ തട്ടിപ്പിനിരയാക്കിയ സംഘം അറസ്റ്റിൽ. പോലീസ് ഡ്രൈവർ അടക്കം നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തപസ് റോയ് ചൗധരി എന്ന ആൾക്കാണ് ഇവർ കുപ്പിയിലെ ഭൂതത്തെ വിൽക്കാൻ നോക്കിയത്. പത്ത് ലക്ഷം രൂപ ആണ് ഭൂതത്തിനു വില പറഞ്ഞത്.
ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരുന്ന ജിന്ന് കുപ്പിയിൽ ഉണ്ടെന്നു പറഞ്ഞാണ് സംഘം ചൗധരിയെ പറ്റിക്കാൻ നോക്കിയത്.ഇതിൽ സംശയം തോന്നിയ ചൗധരിയുടെ സുഹൃത്ത് പോലീസിനെ വിളിക്കുകയായിരുന്നു. ഇവരോട് ഒരു ഹോട്ടൽ മുറിയിൽ എത്താൻ സംഘം ആവശ്യപ്പെട്ടു. ഇവരോടൊപ്പം പ്രതികളെ തേടി പോലീസും വേഷം മാറി ചെന്നു.
ഒരു രൂപ നാണയം ഇട്ട ശീതള പാനിയത്തിന്റെ കുപ്പി സംഘം ചൗധരിയെ ഏൽപ്പിച്ചു പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. തന്റെ കയ്യിൽ പണമില്ലെന്ന് ചൗധരി പറഞ്ഞപ്പോൾ സംഘം അക്രമാസക്തരായി. മുറിയിൽ ഇയാളെയും സുഹൃത്തിനെയും പൂട്ടിയിട്ടു അവരുടെ കൈവശം ഉണ്ടായിരുന്ന 600 രൂപയുമായി സംഘം കടന്നു കളയാൻ ശ്രമിച്ചു. ഈ വിവരം ലഭിച്ച പോലീസ് ഉടൻ തന്നെ സംഘത്തെ അറസ്റ്റ് ചെയ്തു. അപ്പോളാണ് കൂട്ടത്തിൽ ഒരാൾ പോലീസ് ഡ്രൈവർ ആണെന്ന് അറിയുന്നത്. എന്തായാലും സംഘത്തെ കോടതിയിൽ എത്തിച്ചു ജാമ്യത്തിൽ വിട്ടിരിക്കുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha