സ്വയം സാധാരണക്കാരനാണെന്ന് വിശേഷിപ്പിക്കുന്ന മോദി ആലിംഗനം ചെയ്യുന്നത് ചില പ്രത്യേക ആളുകളെ; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലിംഗനത്തെ ഹഗ്പ്ലോമസി എന്ന പേരിൽ കോൺഗ്രസ് പരിഹസിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്നു കൂടുതൽ ആലിംഗനങ്ങൾ പ്രതീക്ഷിക്കുന്നു എന്ന് ഹഗ്പ്ലോമസി എന്ന ഹാഷ്ടാഗിൽ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസുകാരുടെ ഈ പരിഹാസത്തിന് താനൊരു സാധാരണക്കാരനാണെന്നും അതിനാൽ തന്നെ പ്രോട്ടോക്കോളുകളെ കുറിച്ച് തനിക്ക് അറിവില്ലെന്നുമാണ് പ്രതികരിച്ചത്.
സാധാരണക്കാരനായിരിക്കുന്നതാണ് തന്റെ ശക്തിയെന്നും തന്റെ ഈ തുറന്ന സമീപനം ലോകനേതാക്കളെ ആകർഷിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞിരുന്നു.ആലിംഗന രാഷ്ട്രീയ വിമര്‍ശനങ്ങളെ താനൊരു സാധാരണക്കാരന് എന്ന് പ്രതികരിക്കുന്ന പ്രധാനമന്ത്രി ശരിക്കും ഈ ആലിംഗനം ചെയ്യേണ്ടത് രാജ്യത്തെ തൊഴിലാളികളോടും കര്‍ഷകരോടും സൈനികരോടുമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ട്വീറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വയം സാധാരണക്കാരനാണെന്ന് വിശേഷിപ്പിക്കുന്ന മോദി ആലിംഗനം ചെയ്യുന്നത് ചില പ്രത്യേക ആളുകളെയാണെന്നാണ് രാഹുൽ പറയുന്നത്. ഈ ഉള്‍പ്രേരണയ്ക്ക് കാരണം എന്താണെന്നും രാഹുൽ ചോദിക്കുന്നു. താങ്കളുടെ ആലിംഗനത്തില്‍ കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍ എന്നിവര്‍ ഉണ്ടാകുമോ എന്നും രാഹുൽ ചോദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha