324 യാത്രക്കാരും 14 വിമാന ജീവനക്കാരുമായി വിമാനം പറത്തുന്നതിനിടെ പൈലറ്റുമാർ തമ്മിൽ പൊരിഞ്ഞ അടി; പിന്നെ സംഭവിച്ചത്...

324 യാത്രക്കാരും 14 വിമാന ജീവനക്കാരുമായി ലണ്ടനില്‍നിന്ന് മുംബൈയിലേക്ക് വിമാനം പറത്തുന്നതിനിടെ കോക്ക്പിറ്റില്‍വച്ച് അടികൂടിയ രണ്ട് മുതിര്‍ന്ന പൈലറ്റുമാരുടെ ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍(ഡി.ജി.സി.എ) റദ്ദാക്കി. മുതിര്‍ന്ന പൈലറ്റ് കൂടെയുണ്ടായിരുന്ന വനിതാ പൈലറ്റിനെ അടിക്കുകയായിരുന്നു.
ജനുവരി ഒന്നിന് 9 ഡബ്ലു 119 ലണ്ടന്‍ - മുംബൈ ഫ്ളൈറ്റില്‍വച്ചായിരുന്നു സംഭവം നടന്നത്. പൈലറ്റുമാര്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം അടിയിൽ കലാശിക്കുകയായിരുന്നെന്ന് വിമാനക്കമ്പനി വക്താവ് വിശദീകരിച്ചിരുന്നു.
പൈലറ്റുമാരെ ജെറ്റ് എയര്‍വെയ്സ് നേരത്തെ പുറത്താക്കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ഡി.ജി.സി.എ പൈലറ്റുമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















