സുപ്രീംകോടതി പ്രതിസന്ധി: ജഡ്ജിമാരുമായി മൂന്നാം വട്ട ചർച്ചക്കൊരുങ്ങി ചീഫ് ജസ്റ്റിസ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രവർത്തനങ്ങളെ പരസ്യമായി വിമർശിച്ച നാല് മുതിർന്ന ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് വൈകിട്ട് വീണ്ടും ചർച്ച നടത്തും. സുപ്രീംകോടതിയിൽ പ്രതിസന്ധി രൂക്ഷമായതോടെ ചീഫ് ജസ്റ്റിസ് രണ്ടു തവണ ചർച്ച നടത്തിയിരുന്നു. എന്നാൽ കാര്യമായ ഫലമുണ്ടായില്ല.
ജഡ്ജിമാരുമായി നടത്തിയ ചർച്ചയിൽ മുന്നോട്ട് വെച്ച കാര്യങ്ങളിൽ ചീഫ് ജസ്റ്റിസ് വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൂന്നാമതും ചർച്ച നടത്തുന്നത്. മുതിർന്ന ജഡ്ജിമാർ ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
സുപ്രീംകോടതി നടപടികൾ ബഹിഷ്‌ക്കരിച്ച് ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് സുപ്രീംകോടതിയുടെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനവുമായി വാർത്താസമ്മേളനം നടത്തിയത്. ക്രമ വിരുദ്ധമായി കേസുകൾ ജൂനിയർ ജഡ്ജിമാരുടെ ബെഞ്ചിന് നൽകുന്നതിനെതിരെയാണ് മുതിർന്ന ജഡ്ജിമാർ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha






















