പത്മാവത് ചിത്രത്തിനെതിരെ പ്രതിഷേധം വ്യാപകം; ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് സുരക്ഷയൊരുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെതിരെ വ്യാപക പ്രതിഷേധം. രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് പ്രതിഷേധം വ്യാപകമാകുന്നത്. സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതുപോലെയുള്ള മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത് അതിനാൽ ചിത്രത്തിന്റെ പ്രദർശനം തടയാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ആക്രമണം തുടരുന്ന സാഹചര്യത്തിൽ പത്മാവത് പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് സുരക്ഷയൊരുക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതി സുപ്രീം കോടതി നൽകിയ സാഹചര്യത്തിലാണ് സർക്കാർ നടപടി. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ രാജ്യവ്യാപകമായി സിനിമാ തീയേറ്ററുകള്‍ക്ക് നേരെ 'ജനതാ കര്‍ഫ്യൂ' ഏര്‍പ്പെടുത്തുമെന്ന് കര്‍ണി സേന മുഖ്യ രക്ഷാധികാരി ലോകേന്ദ്ര സിംഗ് കാല്‍വി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















