മാതാപിതാക്കളുടെ വഴക്കിനിടയില്‍ നാലുവയസുകാരിക്കു ദാരുണാന്ത്യം

മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വഴക്കിനിടയില്‍ നാലുവയസുകാരിക്കു ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ ജാനകപുരത്താണു സംഭവം. തോട്ടം തൊഴിലാളിയായ മാതാപിതാക്കള്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ട്. മദ്യപിച്ച് എത്തിയ ഇയാള്‍ രണ്ടു മണിക്കുറോളം ഭാര്യയുമായി തര്‍ക്കിച്ചു എന്നു പറയുന്നു.
ഇതിനിടയില്‍ ഭാര്യയെ ഇയാള്‍ വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു എന്നാല്‍ അടി കൊണ്ടതു ഭാര്യയുടെ മടിയില്‍ ഇരുന്ന നാലുവയസുകാരി മകള്‍ക്കായിരുന്നു ഇതോടെ കുട്ടിയുടെ ബോധം നഷ്ട്ടപ്പെട്ടു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം പിതാവ് ഒളിവില്‍ പോയി.
https://www.facebook.com/Malayalivartha






















