ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടു. രണ്ടു പെണ്‍കുട്ടികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് ദക്ഷിണ കാഷ്മീരിലെ ഖലാംപോറ ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് പതിനേഴുകാരന്‍ ഷക്കിര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ പെണ്‍കുട്ടികളെ പുല്‍വാമയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു പെണ്‍കുട്ടികളുടെയും ശരീരത്തില്‍ വെടിയുണ്ട തുളച്ചുകയറിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരില്‍ ഒരാള്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















