വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് ആറു പേര്‍ അര്‍ഹരായി

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍നിന്ന് ആറു പേര്‍ അര്‍ഹരായി. ജയില്‍ വിഭാഗത്തില്‍ കോഴിക്കോട് ഡി.ഐ.ജി ഓഫിസ് സ്‌പെഷല്‍ ഓഫിസര്‍ എ.ജെ. മാത്യുവിന് സ്തുത്യര്‍ഹ സേവ മെഡല്‍ ലഭിച്ചു. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്.പി പി. ജോയ്, തിരുവനന്തപുരം െ്രെകംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എസ്.ആര്‍. ജ്യോതിഷ്‌കുമാര്‍, തിരുവനന്തപുരം കന്‍േറാണ്‍മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ.ഇ. ബൈജു, തിരുവനന്തപുരം സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ സി. ശാന്തനകുമാര്‍, തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ വി. കൃഷ്ണകുമാര്‍, തിരുവനന്തപുരം അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അജന്‍ സി. എന്നിവരാണ് കേരള പൊലീസില്‍നിന്ന് വിശിഷ്ട സേവ മെഡല്‍ നേടിയത്.
ജയില്‍ വിഭാഗത്തില്‍ കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയില്‍ സൂപ്രണ്ട് എം.വി. രവീന്ദ്രന്‍, ജയില്‍ ഭരണവിഭാഗം ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് സൂപ്രണ്ട് എന്‍. സുരേഷ് എന്നിവര്‍ വിശിഷ്ട സേവ മെഡലിന് അര്‍ഹരായി. തൃശൂര്‍ ബി.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി.ജി. മധുസൂദനന്‍, കൊച്ചി സി.ബി.ഐയിലെ െ്രെകം അസിസ്റ്റന്റ് കെ.പി. സതീദേവി, ലക്ഷദ്വീപ് വിഭാഗത്തില്‍ കോഴിക്കോട് ബേപ്പൂര്‍ എസ്.ബി യൂനിറ്റ് ഹെഡ് കോണ്‍സ്റ്റബിള്‍ പി. മോളി എന്നിവര്‍ക്കും വിശിഷ്ട സേവ മെഡല്‍ ലഭിച്ചു.
സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ കേരള പൊലീസില്‍ ആര്‍ക്കുമില്ല. ആഭ്യന്തര മന്ത്രാലയത്തില്‍ തിരുവനന്തപുരത്തുനിന്ന് തൈമട്ട് ശങ്കരന്‍കുട്ടി നാരായണന്‍, മുംബൈയില്‍നിന്ന് കണ്ണോത്ത് പുരുഷോത്തമന്‍ കുമാര്‍, ഗാസിയാബാദ് സി.ബി.ഐ അക്കാദമി അഡീഷനല്‍ എസ്.പി ജോ സുനില്‍ ഇമ്മാനുവല്‍ എന്നിവര്‍ സ്തുത്യര്‍ഹ സേവ മെഡല്‍ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
വിവിധ സംസ്ഥാനങ്ങളില്‍നിന്നും പൊലീസ് വിഭാഗങ്ങളില്‍നിന്നുമായി 795 പൊലീസ് മെഡലുകളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha






















