അതിവേഗ ട്രെയിനിന് മുന്നിൽ പെര്‍ഫെക്ട് സെല്‍ഫിക്കായി യുവാവിന്റെ സാഹസികത; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി

ഓടുന്ന തീവണ്ടിക്കൊപ്പം വീഡിയോയെടുക്കാന്‍ ശ്രമിച്ച ശിവ എന്ന യുവാവിന് തീവണ്ടിയിടിച്ച് ഗുരുതര പരിക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ശിവ പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്.
തിങ്കളാഴ്ചയായിരുന്നു അപകടമുണ്ടായത്. സംഭവം ഹൈദരാബാദിലാണ്. തീവണ്ടി സ്‌റ്റേഷനിലേയ്‌ക്കെത്തിയപ്പോള്‍ വലതു കയ്യില്‍ ഫോണ്‍ പിടിച്ച് സെല്‍ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ശിവ. കണ്ടു നിന്നവർ മാറി നില്‍ക്കാന്‍ യുവാവിനോട് ആവശ്യപ്പെടുന്നത് വീഡിയോയിലുണ്ട്. എന്നാല്‍ അത് അനുസരിക്കാതെ വീഡിയോ പകര്‍ത്തിയ യുവാവിനെ അതിവേഗത്തിലെത്തിയ ട്രെയിന്‍ തട്ടി തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്രെയിന്‍ യുവാവിനെ വന്ന് തട്ടിയ ഉടനെ ദൃശ്യം മായുകയും വലിയ ശബ്ദവും വീഡിയോയില്‍ നിന്ന് കേള്‍ക്കാം. ട്രെയിനിന്റെ വേഗതയും, കാറ്റിന്റെ ഗതിയും മനസിലാക്കാതെ വന്നതുകൊണ്ടാവാം യുവാവിന് ദുരന്തം സംഭവിച്ചതെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha






















