സ്‌കൂള്‍ ബസ് ആക്രമിച്ച് ഒന്നാം ക്ലാസുകാരനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

ഡല്‍ഹിയില്‍ ഒന്നാം ക്ലാസുകാരനെ സ്‌കൂള്‍ ബസ് ആക്രമിച്ച് തട്ടിക്കൊണ്ടു പോയി. ബെക്കിലെത്തിയ അജ്ഞാത സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഏകദേശം 25 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനിലാണ് സംഭവമുണ്ടായത്.
ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷമായിരുന്നു അക്രമികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സംഭവത്തിന് പിന്നിലുള്ള കാരണമെന്തെന്ന് വ്യക്തമല്ല. പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരുന്നത്. എന്നാല്‍ റിപ്പബ്ലിക് ദിനത്തിന് ഒരു ദിവസം മുമ്പ് നടന്ന ആക്രമണത്തെ ഏറെ ഗൗരവമുള്ളതാണ്.
https://www.facebook.com/Malayalivartha






















