യാത്രാമദ്ധ്യേ പോലീസ് തടഞ്ഞു നിര്‍ത്തിയ യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു
സീറ്റ്ബെല്‍റ്റ് ധരിച്ചില്ലെന്ന കാരണത്താല്‍ പൊലീസ് തടഞ്ഞു നിര്‍ത്തിയ യുവാവ് പൊതുജനമധ്യത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുന്നല്‍വേലി സ്വദേശിയായ മണികണ്ഠനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതര പരിക്കുകളോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രാജീവ് ഗാന്ധി സാലയില്‍ പൊലീസ് പരിശോധനക്കിടെ സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിന് മണികണ്ഠന് പിഴ ചുമത്തിയിരുന്നു. പിഴയൊടുക്കിയതിന് ശേഷം ഇയാള്‍ പൊലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
തര്‍ക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും ഇയാള്‍ ശ്രമിച്ചു. ഇതിനിടെ പെട്ടെന്ന് കാറിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മണികണ്ഠന്റെ ആരോഗ്യനില അപകടകരമായി തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ചെന്നൈ പൊലീസ് കമീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha