സിസ്റ്റർ എന്ന് പറഞ്ഞത് പിസ്റ്റളെന്ന് കേട്ടു... ശശി തരൂര്‍ എംപി കുടുങ്ങി

സിസ്റ്റർ എന്ന് പറഞ്ഞത് പിസ്റ്റളെന്നു കേട്ടപ്പോള്‍ ശശി തരൂര്‍ എംപി കുടുങ്ങി. രാജസ്ഥാനിലെ ജയ്പുര്‍ വിമാന താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തില്‍ സഹോദരിയെ കാത്തു നിന്ന തരൂരിനോട് കാത്തുനില്‍ക്കുന്നത് എന്തിനാണെന്ന് ചിലര്‍ ചോദിച്ചു. സിസ്റ്ററിനെ കാത്തുനില്‍ക്കുകയാണെന്ന് തരൂര്‍ ഇംഗ്ലീഷില്‍ മറുപടി നല്കി. എന്നാല്‍ ചോദിച്ചവര്‍ കേട്ടത് പിസ്റ്റള്‍ എന്നായിരുന്നു.
ഇതോടെ ഇവര്‍ വിമാനത്താവള സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തരൂരിനെ പരിശോധനയ്ക്കു വിധേയനാക്കി. അരമണിക്കൂറോളം തരൂരിനെ തെറ്റിദ്ധാരണയുടെ പേരില്‍ തടഞ്ഞുവച്ചു. ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് തരൂര്‍ ജയ്പൂരിലെത്തിയത്.
പിസ്റ്റളുമായി വിമാനത്താവളത്തില്‍ വന്ന തരൂരിനെ തടഞ്ഞു വെച്ചു എന്ന് ഒരു ഹിന്ദി മാധ്യമം വാര്‍ത്ത നല്കി. തരൂരിപ്പോള്‍ ട്വിറ്ററില്‍ പ്രതിഷേധം അറിയിക്കുകയാണ്. എന്നാലും, ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ മനസ്സിലാകും പോലെ പറയണമെന്ന പരാമര്‍ശവുമായി തരൂര്‍ വിരുദ്ധര്‍ ട്വിറ്ററിലുണ്ട്.

https://www.facebook.com/Malayalivartha























