റിപ്പബ്ലിക് ദിനത്തിൽ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി ജിയോ

റിപ്പബ്ലിക് ദിനത്തിൽ ഉപഭോക്താക്കലെ ഞെട്ടിച്ചുകൊണ്ട് കിടിലൻ ഓഫറുകളുമായി ജിയോ. മുൻപ് എല്ലാ താരിഫ് പാക്കേജുകളില്‍നിന്നും 50 രൂപ കുറച്ചും 50% ഡേറ്റ വര്‍ദ്ധിപ്പിച്ചും ജിയോ ഉപയോക്താക്കളെ ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് വെറും 49 രൂപയ്ക്ക് ഒരു ജിബി പ്രതിദിനം ലഭിക്കുന്ന താരിഫ് പ്ലാൻ ജിയോ പുതുതായി അവതരിപ്പിച്ചത്. 28 ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 50% കൂടുതല്‍ ഡാറ്റ ഓഫറും ജിയോ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ 49 രൂപയുടെ പുതിയ പാക്കേജ് മുൻപ് ജിയോ നൽകിയിരുന്ന എല്ലാ പാക്കേജുകളേയും മാറ്റിനിർത്തുന്നതാണ്.
98 രൂപയ്ക്ക് രണ്ട് ജിബി ഡേറ്റ 14 ദിവസത്തേക്ക് ലഭിക്കും. 52 രൂപയ്ക്ക് 1 ജിബി ഏഴുദിവസത്തേക്ക് ലഭിക്കും. 149 രൂപയ്ക്ക് എല്ലാവര്‍ക്കും ദിവസേന 1 ജിബി ലഭിക്കുന്ന പ്ലാന്‍ നിലവിൽ ലഭിക്കുന്നുണ്ട്. 198 രൂപയ്ക്ക് 1.5 ജിബി ഡേറ്റയാണ് 28 ദിവസത്തേക്ക് ലഭിക്കുക.കെ കൂടാതെ 19 രൂപയ്ക്ക് 150 എംബി ഒരു ദിവസത്തേക്ക് ലഭിക്കും.
റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കുറച്ചുകൊണ്ട് റിലയന്‍സ് ജിയോ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് 49 രൂപയുടെ പുതിയ പ്ലാൻ.
https://www.facebook.com/Malayalivartha























