നിങ്ങൾ സത്യസന്ധരാണോ..? എങ്കിൽ പൊതുമേഖലാ ബാങ്കില്‍ നിന്നും വളരെ വേഗത്തിൽ വായ്പ ലഭിക്കും

ഇതിനുമുൻപ് തിരിച്ചടവ് മുടക്കാത്തവരും സത്യസന്ധരുമായ വായ്പക്കാര്‍ക്ക് പൊതുമേഖലാ ബാങ്കില്‍ നിന്നും വളരെ വേഗത്തിൽ വായ്പ കിട്ടുന്ന തരത്തിലുള്ള നയങ്ങള്‍ നടപ്പാക്കുന്നു. സാമ്പത്തികകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ 20 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 88,139 കോടി രൂപ മൂലധനം കണ്ടെത്താനാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ വായ്പ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. ഉയർന്ന തുക വായ്പ നല്‍കുന്നതിനുള്ള മാനദണ്ഡം കര്‍ശനമാക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
തിരിച്ചടയ്ക്കാത്ത വായ്പകള്‍ ഈടാക്കുന്നതിനുള്ള നടപടികളും കര്‍ശനമാക്കുകയാണ്. എട്ടു ലക്ഷം കോടി രൂപ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾക്ക് വായ്പാതലത്തിൽ കിട്ടാനുണ്ട്. തിരിച്ചടവില്‍ മുടക്കം വരാത്ത ആളുകള്‍ക്ക് എളുപ്പത്തിൽ ലോണ്‍ നല്‍കുന്നതിനാണ് വായ്പാ നയത്തില്‍ ഇളവ് വരുത്തിയതെന്ന് രാജീവ് കുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























