ഒന്നാം ക്ലാസ്സിലും രണ്ടാംക്ലാസ്സിലുംപഠിക്കുന്ന കുട്ടികൾക്ക് ഇനി മാർക്കില്ല; പുതിയ തീരുമാനവുമായി മധ്യപ്രദേശ്

മധ്യപ്രദേശിൽ ഒന്നുംരണ്ടും ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇനി മാർക്ക് നൽകില്ല. പ്രോഗ്രസ്സ് കാര്‍ഡില്‍ മാര്‍ക്കിന് പകരം സ്മൈലി നല്‍കാനാണ് തീരുമാനം. ഇത് അടുത്ത അക്കാദമിക വര്‍ഷം മുതല്‍ നടപ്പിലാകും. പ്രൈമറി സ്കൂളുകളുടെ പാഠ്യ പദ്ധതി തയ്യാറാക്കുന്ന രാജ്യ ശിക്ഷാ കേന്ദ്രയാണ് ഇങ്ങനെയൊരു തീരുമാനാമെടുത്തത്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങളും തീരുമാനങ്ങളും എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും അയച്ചിട്ടുണ്ടെന്ന് രാജ്യ ശിക്ഷ കേന്ദ്ര ഡയറക്ടര്‍ ലോകേഷ് ജാദവ് പറഞ്ഞു. ഒന്നാം ക്ലാസ്സു തൊട്ടേ മത്സര ബുദ്ധിയോടെ പഠിക്കാനും മാര്‍ക്ക് വാങ്ങാനും രക്ഷിതാക്കള്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ലോകേഷ് പറയുന്നു.
പ്രവൃത്തി പരിചയ പുസ്തകത്തിന്റെയും വാചാപരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ഒന്നും രണ്ടും ക്ലാസ്സുകളിലെ കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുക. മാർക്ക് നൽകില്ല. കുട്ടി പഠിക്കാന്‍ താത്പര്യം കാണിക്കുന്നുണ്ടെങ്കിൽ രണ്ട് സ്മൈലികള്‍ നല്‍കും. കുറച്ചു കൂടി പേടിക്കേണ്ടതുണ്ടെങ്കിൽ ഒരു സ്മൈലി ആയിരിക്കും നൽകുക.
https://www.facebook.com/Malayalivartha























