ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു; മൂന്നു പേര്‍ക്ക് പരിക്കേറ്റു.. സംഭവം മഹാരാഷ്ട്രയിൽ

മഹാരാഷ്ട്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. ബസിൽ 17 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബസ് കോല്‍ഹപുരിലെ പാഞ്ച്ഗംഗ നദിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.45 ഒാടെ ശിവാജി പാലത്തിലാണ് സംഭവം.
ഗണ്‍പതിപുലില്‍ നിന്ന് പുനെയിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിലെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ പോലീസും അഗ്നിശമന സേനയും രംഗത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























