കല്യാണം നിശ്ചയിച്ച പെൺകുട്ടിയെ പഴയ കാമുകൻ ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്തു; സഹികെട്ട പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

കല്യാണം നിശ്ചയിച്ച പെൺകുട്ടിയെ പഴയ കാമുകൻ ചിത്രങ്ങൾ കാണിച്ച് നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തതിനെത്തുടർന്ന് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സംഭവം. വിഷം കഴിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി കാമുകന് അയച്ച് കൊടുത്തിരുന്നു.
നിഖില്‍ എന്ന യുവാവുമായി പെൺകുട്ടി വർഷങ്ങളോളം പ്രണയത്തിലായിരുന്നു. എന്നാൽ നിഖിൽ വഞ്ചിക്കുകയായിരുന്നുവെന്നും ലൈംഗീകമായി ഉപയോഗിച്ചിരുന്നുവെന്നും പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. പെൺകുട്ടിക്ക് വിവാഹം നിശ്ചയിച്ചതറിഞ്ഞ നിഖിൽ പ്രണയത്തിലായിരുന്ന സമയത്തെ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ പെൺകുട്ടി വളരെയധികം മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
നിഖിലിന്റെ ഭീഷണി താങ്ങാനാകാതെ ബുധനാഴ്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. അടുത്തയാഴ്ചയായിരുന്നു വിവാഹം നടക്കാനിരുന്നത്.
https://www.facebook.com/Malayalivartha























