വഞ്ചിച്ചിട്ടും മതിവരാതെ കാമുകന്റെ പീഡനവും ബ്ലാക്ക്മെയിലിങ്ങും; ഒടുവിൽ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ യുവതിയുടെ പകരം വീട്ടൽ...

മറ്റൊരു യുവാവുമായി കല്യാണമുറപ്പിച്ച പെണ്‍കുട്ടി പൂര്‍വ കാമുകന്റെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പെണ്‍കുട്ടി വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഒരു വീഡിയോയില്‍ പകര്‍ത്തുകയും കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു. വിവാഹത്തിന് 10 നാള്‍ മാത്രം അവശേഷിക്കെയാണ് നിഷ വിഷം കഴിക്കാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഫെബ്രുവരി 4നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
തന്റെ സഹോദരി ജീവനൊടുക്കാന്‍ തീരുമാനിച്ചത് കാമുകനായ നിഖില്‍ ബോര്‍ക്കറുടെ ഭീഷണി സഹിക്കവയ്യാതെയാണെന്ന് സഹോദരന്‍ രവി കാവ്ലെ പറഞ്ഞു.തന്റെ സഹോദരിയെ വിവാഹത്തിന്റെ പേരുപറഞ്ഞ് പീഡിപ്പിക്കുകയും പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്യുകയുമായിരുന്നുവെന്ന് രവി ആരോപിച്ചു.
നിഖിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് യുവതിയുടെ കുടുംബം ആവശ്യപ്പെടുന്നത്. അതേ സമയം സംഭവം തങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. എന്തുപറഞ്ഞാണ് യുവാവ് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്തതെന്ന് വ്യക്തമല്ല.വിഷം കുടിച്ച നിലയില്‍ നിഷയെ ഒരാള്‍ കണ്ടെത്തുകയും ഭണ്ഡാരയിലെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും യുവതി മരിച്ചിരുന്നു.
https://www.facebook.com/Malayalivartha























