തമിഴ്‌നാട്ടില്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം, ചാര്‍ജ് വര്‍ദ്ധന പിന്‍വലിക്കണമെന്ന് എം.കെ സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. ബസ് നിരക്ക് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് വീട്ടില്‍ പോകണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ആറ് വര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചത്. 20 മുതല്‍ 54 ശതമാനമാണ് ബസ് നിരക്ക് വര്‍ധിപ്പിച്ചത്. 2011 നവംബറിലായിരുന്നു ഇതിനു മുന്‍പ് ബസ് നിരക്ക് വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha
























