അരുണാചല്‍പ്രദേശില്‍ വന്‍ തീപിടിത്തം, 30 വീടുകളും നിരവധി കടകളും കത്തി നശിച്ചു

അരുണാചല്‍പ്രദേശില്‍ വന്‍ തീപിടിത്തം. അരുണാചലിലെ ഡയാംഗില്‍ ശനിയാഴ്ചയുണ്ടായ തീപിടിത്തില്‍ 30 വീടുകളും നിരവധി കടകളും കത്തിനശിച്ചു. നൂറുകണക്കിനു ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസും (ഐടിബിപി) അഗ്‌നിശമനസേനയും ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തീ അണച്ചതായും സംഭവത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























